Wellness Plus

  • Home
  • Wellness Plus

ലോകമാനസീകാരോഗ്യ ദിനം 2020

മാനസികാരോഗ്യം ഏറ്റവും അവഗണിക്കപ്പെട്ട മേഖലകളിൽ ഒന്നാണ്. പത്തുകോടി ആളുകൾ മാനസികരോഗത്താൽ കഷ്ടപെട്ടു ജീവിക്കുന്നു, ഓരോ വർഷവും 3 ദശലക്ഷം ആളുകൾ മദ്യം മറ്റുഹാനികരമായ ലഹരിയുപയോഗമൂലം മരിക്കുന്നു.ഓരോ 40 സെക്കന്റിലും ഒരാൾ ആത്മഹത്യ മൂലം മരിക്കുന്നു.

ഇപ്പോൾ, ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ COVID-19 പകർച്ചവ്യാധി ബാധിച്ചിരിക്കുന്നു, ഇത് ജനങ്ങളുടെ മാനസികാരോഗ്യത്തെ കൂടുതൽ ബാധിക്കുന്നുണ്ട്.

കമ്പനികൾ തങ്ങളുടെ ബിസിനസുകൾ സംരക്ഷിക്കാനുളള ശ്രമത്തിൽ ജീവനക്കാരെ പിരിചുവിടുന്നു,അല്ലെങ്കിൽ പൂർണ്ണമായും അടച്ചുപൂട്ടുന്നു. പകർച്ചവ്യാധിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഇതിനകം തന്നെ അനുഭവിച്ചുകൊണ്ടിരിക്കുന്നു.

കമ്പനികൾ തങ്ങളുടെ ബിസിനസുകൾ സംരക്ഷിക്കാനുളള ശ്രമത്തിൽ ജീവനക്കാരെ പിരിചുവിടുന്നു,അല്ലെങ്കിൽ പൂർണ്ണമായും അടച്ചുപൂട്ടുന്നു. പകർച്ചവ്യാധിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഇതിനകം തന്നെ അനുഭവിച്ചുകൊണ്ടിരിക്കുന്നു.

കഴിഞ്ഞകാലത്തെ മഹാമാരി അനുഭവം കണക്കിലെടുക്കുമ്പോൾ, വരും മാസങ്ങളിലും വർഷങ്ങളിലും മാനസികാരോഗ്യപ്രശ്നന്കൾ ഗണ്യമായി വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ദേശീയ, അന്തർദേശീയ തലങ്ങളിൽ, വർഷങ്ങളായി ദീർഘകാലം അണ്ടർഫണ്ടിങ്ങിലൂടെ ബുദ്ധിമുട്ടുന്ന മാനസികാരോഗ്യ പദ്ധതികളിൽ നിക്ഷേപം, ഇപ്പോൾ മുമ്പെന്നത്തേക്കാളും പ്രധാനമാണ്.

ലോക മാനസീകാരോഗ്യനില.

ഏകദേശം പത്തുകോടി ആളുകൾക്ക് ഒരു മാനസിക വൈകല്യം ഉണ്ട്, ആർക്കും ബാധിക്കാം.

വിഷാദരോഗം കൗമാരക്കാരിലും മുതിർന്നവരിലും അസുഖത്തിനും വൈകല്യത്തിനും പ്രധാന കാരണങ്ങളിൽ ഒന്നാണ്.

അഞ്ചിൽ ഒന്ന് കൗമാരക്കാർക്കും മാനസികരോഗമുണ്ട്

സ്കിസോഫ്രീനിയ പോലുള്ള കടുത്ത മാനസിക പ്രശ്നങ്ങളുളള ആളുകൾ സാധാരണ ജനത്തേക്കാളും 10-20 വർഷം മുമ്പ് മരണപ്പെടാനുളള സാധ്യത കൂടുതലാണ്.

ഓരോ 40 സെക്കന്റിലും ഒരാൾ എന്നകണക്കിൽ ഓരോ വർഷവും 8 ലക്ഷത്തോളം ആളുകൾ ആത്മഹത്യ ചെയ്യുന്നു.

15-29 വയസ്സ് പ്രായമുള്ള യുവാക്കളിലെ രണ്ടാമത്തെ പ്രധാന മരണ കാരണം ആത്നഹത്യയാണ്.

കെയർ ഗ്യാപ്പ്

മാനസികാരോഗ്യത്തിന്റെ വ്യാപ്തിയും മാനസികാരോഗ്യ സേവനങ്ങളുടെ വിതരണവും തമ്മിലുള്ള അന്തരം ഗണ്യമായി തുടരുന്നു.

ലോകമെമ്പാടും താരതമ്യേന വളരെ കുറച്ച് ആളുകൾക്കെ ഗുണമേന്മയുള്ള മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കുന്നുളളൂ.

താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ, മാനസികാരോഗമുളള 75 ശതമാനത്തിലധികം ആളുകൾക്കും അവരുടെ അവസ്ഥക്ക് ചികിത്സ ലഭിക്കുന്നില്ല.

മാനസികാരോഗ്യ പരിപാലനത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ഗുരുതരമായ വിടവുകൾ മാനസികാരോഗ്യം പ്രോത്സാഹിപ്പിക്കൽ, പ്രതിരോധം, പരിചരണം എന്നിവയിൽ ദശാബ്ദങ്ങളായി ദീർഘകാലം അണ്ടർ-ഇൻവെസ്റ്റ്മെന്റ് കാരണമാണ്.

മാനസികാരോഗ്യ പ്രശ് നമുള്ളവർക്ക് നേരെയുള്ള അതിക്രമങ്ങളും വിവേചനവും മനുഷ്യാവകാശ ധ്വംസനങ്ങളും വ്യാപകമാണ്.

സാമ്പത്തിക നഷ്ടം

വിഷാദവും ഉത്കണ്ഠയും മൂലം ഉണ്ടാകുന്ന നഷ്ടം, ഏറ്റവും പൊതുവായ മാനസിക വൈകല്യങ്ങളിൽ രണ്ടെണ്ണം, ആഗോള സമ്പദ് വ്യവസ്ഥക്ക് ഓരോ വർഷവും 1 ട്രില്യൺ യുഎസ് ഡോളർ ആണ്. 75 ലക്ഷം കോടി ഇന്ത്യൻ രൂപ

മാനസീകാരോഗ്യ സംരക്ഷണത്തിനായുളള നിക്ഷേപ കമ്മി

ശരാശരി, രാജ്യങ്ങൾ അവരുടെ ദേശീയ ആരോഗ്യ ബജറ്റുകളുടെ 2 ശതമാനത്തിൽ താഴെ മാനസികാരോഗ്യത്തിനായി ചെലവിടുന്നു.

മാനസികാരോഗ്യത്തിന് വികസന സഹായം അടുത്ത കാലത്തായി വർദ്ധിച്ചിട്ടുണ്ടെങ്കിലും, മൊത്തം ആരോഗ്യത്തിനായുള്ള വികസന സഹായത്തിന്റെ ഒരു ശതമാനത്തിൽ താഴെയാണ്.

നല്ല വാർത്ത

ഏറ്റവും സാധാരണമായ മാനസികാരോഗന്കളായ വിഷാദം, ഉത്കണ്ഠ എന്നിവ,തെറാപ്പികൾ കൊണ്ടൊ മരുന്നുകൾ കൊണ്ടൊ ഫലപ്രധമായി ചികിത്സിക്കാവുന്നതാണ്.

വിഷാദത്തിനും ഉത്കണ്ഠയ്ക്കും വേണ്ടി ചികിത്സയിൽ നിക്ഷേപിച്ച ഒരോ യുഎസ് ഡോളറിനും 5 അമേരിക്കൻ ഡോളർ തിരികെകിട്ടുന്നു എന്ന് പഠനന്കൾ പറയുന്നു. * ലഹരിയാശ്രിതർക്കുളള തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ചികിത്സയിൽ നിക്ഷേപിക്കുന്ന ഓരോ യുഎസ് ഡോളറിനും, കുറ്റകൃത്യവും ക്രിമിനൽ നീതിചെലവും 7 യുഎസ് ഡോളർ വരെ തിരികെ ലാഭിക്കാം

മാനസികാരോഗ്യ പ്രശ്നങ്ങൾ നിർണ്ണയിക്കുന്നതിനും ചികിത്സിക്കുന്നതിനും ജനറൽ ഹെൽത്ത് വർക്കർമാർക്ക് പരിശീലനം ലഭിക്കുന്നുണ്ട്.

കടുത്ത മാനസിക പ്രശ്നങ്ങളുളള വരുടെ പതിവായ ആരോഗ്യ പരിശോധന അകാല മരണത്തെ തടയാന് സഹായിക്കും.

ഓട്ടിസം, ഡിമെൻഷ്യ തുടങ്ങിയ അവസ്ഥകളുള്ള ആളുകളുടെ ജീവിത നിലവാരം അവരുടെ പരിചരണദാതാക്കൾക്ക് ഉചിതമായ പരിശീലനം ലഭിക്കുമ്പോൾ വളരെ മെച്ചപ്പെടുത്താൻ കഴിയും

മാനസികാരോഗ്യ നിയമങ്ങൾ, നയം, താങ്ങാവുന്ന, ഗുണമേന്മയുള്ള സമൂഹാധിഷ്ടിത മാനസികാരോഗ്യ സേവനങ്ങൾ വികസിപ്പിക്കൽ, ജീവിതാനുഭവം ഉള്ള ആളുകളുടെ ഇടപെടൽ എന്നിവയിലൂടെ മാനസികാരോഗ്യ ം ഉള്ള ആളുകളുടെ അവകാശങ്ങൾ പരിരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാം.

അതുകൊണ്ടാണ് ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിന കാമ്പയിനിന്റെ ലക്ഷ്യം, “എല്ലാവർക്കും മാനസികാരോഗ്യം-മാനസികാരോഗ്യരംഗത്ത് കൂടുതൽ നിക്ഷേപം - കൂടുതൽ പേർക്ക് സേവനം”